പയ്യന്നൂർ: പയ്യന്നൂർ ഉപജില്ലാ സ്കൂൾ കലോത്സവം; വിളംബര ഘോഷയാത്രയോടെ തുടക്കം
നവംബർ 4 മുതൽ 7 വരെ പയ്യന്നൂരിൽ നടക്കുന്ന 65-ാമത് ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു. 10 വേദികളിലായി നടക്കുന്ന കലോത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.