പയ്യന്നൂർ: നമ്മെ അൽഗോരിതങ്ങൾക്ക് വിട്ടുകൊടുക്കരുത്; സോഷ്യൽ മീഡിയ ഉപയോഗത്തിൽ ജാഗ്രത വേണമെന്ന് കലക്ടർ
സോഷ്യൽ മീഡിയ ഉപയോഗം വർദ്ധിക്കുന്ന കാലത്ത് ജാഗ്രത പാലിക്കണമെന്ന് വിദ്യാർത്ഥികളോട് ജില്ലാ കലക്ടർ പി. വിഷ്ണുരാജ്. 'കളം' സംവാദ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ക്രീൻ അഡിക്ഷൻ ഒഴിവാക്കാനും ഡിജിറ്റൽ ഉള്ളടക്കങ്ങൾ തിരിച്ചറിയാനും പുതിയ തലമുറ ശ്രദ്ധിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.