പയ്യന്നൂർ: പയ്യന്നൂർ കണ്ടങ്കാളിയിൽ സ്കൂട്ടറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു
പയ്യന്നൂർ കണ്ടങ്കാളി കരുവാച്ചേരിയിൽ സ്കൂട്ടറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു. അമിതവേഗതയിലെത്തിയ സ്കൂട്ടറാണ് അപകടത്തിന് കാരണം. ഇരു വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചെങ്കിലും യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.