പയ്യന്നൂർ: പയ്യന്നൂർ കോളേജ് എൻഎസ്എസ് നിർമ്മിച്ചു നൽകിയത് അഞ്ച് വീടുകൾ; താക്കോൽദാനം മന്ത്രി നിർവഹിച്ചു
പയ്യന്നൂർ കോളേജ് എൻഎസ്എസ് ഭവനരഹിതരായ അഞ്ച് കുടുംബങ്ങൾക്ക് എടക്കോത്ത് വീടുകൾ നിർമ്മിച്ചു നൽകി. കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുമായി സഹകരിച്ച് പൂർത്തിയാക്കിയ വീടുകളുടെ താക്കോൽദാനം ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ നിർവഹിച്ചു.