പയ്യന്നൂർ: പയ്യന്നൂരിൽ ലാപ്ടോപ്പ് ചാർജ് ചെയ്യാനിരിക്കെ തീപിടിത്തം: വീട്ടുപകരണങ്ങൾ കത്തിനശിച്ചു
പയ്യന്നൂർ അന്നൂരിൽ ലാപ്ടോപ്പ് ചാർജ് ചെയ്യാനിരിക്കെ തീപിടിത്തം. സോഫ പൂർണ്ണമായും കത്തിനശിക്കുകയും വീടിന്റെ ചുമരുകൾക്ക് വിള്ളലുകൾ സംഭവിക്കുകയും ചെയ്തു. വീട്ടിൽ ആളില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.