കാട്ടാകട: മലയിൻകീഴിൽ ക്ഷേത്ര മോഷണ പരമ്പര; പ്രതികൾ പോലീസ് പിടിയിൽ
മലയിൻകീഴിലെ മൂന്ന് ക്ഷേത്രങ്ങളിൽ മോഷണം നടത്തിയ ബാലരാമപുരം സ്വദേശി അജിത്ത്, മൈലച്ചൽ സ്വദേശി അജയ് എന്നിവരെ പോലീസ് പിടികൂടി. പ്രതികളിൽ നിന്ന് ഒരു ലക്ഷത്തിലധികം രൂപ കണ്ടെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.