തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യം: ലോക്ഭവനിലേക്ക് ആർജെഡി മാർച്ച്
തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് ആർജെഡി ലോക്ഭവനിലേക്ക് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. പ്രവർത്തകർ ബാരിക്കേഡുകൾ മറിച്ചിട്ടതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. എം വി ശ്രേയാംസ് കുമാർ മാർച്ച് ഉദ്ഘാടനം ചെയ്തു.