തിരുവനന്തപുരം: എൽ.പി.എസ്.ടി റാങ്ക് ഹോൾഡേഴ്സ് സമരം കടുപ്പിച്ചു; സെക്രട്ടറിയുടെ പ്രതിഷേധം തലമുണ്ഡനം ചെയ്ത്
എൽ.പി.എസ്.ടി നിയമനം ആവശ്യപ്പെട്ട് 112 ദിവസമായി സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികൾ പ്രതിഷേധം കടുപ്പിക്കുന്നു. സമരസമിതി സെക്രട്ടറി വളർമതി തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ചു. തസ്തിക നിർണ്ണയം, പുനർവിന്യാസം തുടങ്ങിയ പ്രശ്നങ്ങളാൽ നിയമനം വൈകുന്നതിൽ പ്രതിഷേധിച്ചാണ് സമരം.