നെയ്യാറ്റിൻക്കര: തിരുവനന്തപുരത്ത് മതിൽ ഇടിഞ്ഞുവീണു; 4 തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്ക്
തിരുവനന്തപുരം പള്ളിച്ചലിന് സമീപം അയണിമൂട്ടിൽ മതിൽ ഇടിഞ്ഞുവീണ് നാല് പേർക്ക് പരിക്ക്. തൊഴിലുറപ്പ് തൊഴിലാളികളായ ശശി, മധുസൂദനൻ, മുരുകൻ, സുനിത എന്നിവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.