ഒറ്റപ്പാലം: കോൺഗ്രസ് ജില്ലാ കമ്മിറ്റി അംഗവും മുൻ ഷൊർണൂർ മണ്ഡലം പ്രസിഡണ്ടുമായ സി.സോമൻ സിപിഎമ്മിൽ ചേർന്നു
കോണ്‍ഗ്രസ്സ് ജില്ലാ കമ്മിറ്റി അംഗവും, മുന്‍ മണ്ഡലം പ്രസിഡന്റുമായിരുന്ന സി.സോമനാണ് ചൊവ്വാഴ്ച രാവിലെ കോൺഗ്രസ് വിട്ട് സിപിഐഎമ്മിലേക്ക് ചേർന്നത്. കോണ്‍ഗ്രസ്സിന്റെ തെറ്റായ നയങ്ങളില്‍ പ്രതിഷേധിച്ചാണ് സിപിഐഎമ്മിൽ ചേർന്നതെന്ന് സി. സോമൻ പറഞ്ഞു. സിപിഐഎം ജില്ലാ കമ്മിറ്റി അംഗം M.R മുരളി, ഏരിയ സെക്രട്ടറി എസ്. കൃഷ്ണദാസ്, നഗരസഭ ചെയർമാൻ എം.കെ ജയപ്രകാശ് തുടങ്ങിയവർ സോമനെ വീട്ടിലെത്തി സ്വീകരിച്ചു.