ഒറ്റപ്പാലം: ഷൊർണൂർ മഞ്ഞക്കാട്ടിൽ രണ്ട് കോൺഗ്രസ് പ്രവർത്തകർ സി.പി.എമ്മിൽ ചേർന്നു
ഷൊർണൂരിൽ സി.പി.എമ്മിൽ ചേർന്ന മുൻ ഡിസിസി ജനറൽ സെക്രട്ടറി ഷൊർണൂർ വിജയന്റെ നേതൃത്വത്തിൽ രണ്ട് നേതാക്കൾകൂടി സി.പി.എമ്മിലെത്തി. കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന ജീവൻ കുന്നത്ത്, ഐ.എൻ.ടി.യു.സി അംഗവും മുതിർന്ന കോൺഗ്രസ് പ്രവർത്തകനുമായ രാമൻകുട്ടി എന്നിവരാണ് സി.പി.എമ്മിൽ ചേർന്നത്. നഗരസഭ അധ്യക്ഷൻ എം.കെ. ജയപ്രകാശ് സ്വീകരിച്ചു.