ഒറ്റപ്പാലം: കെ.എസ്.ടി.എ ചെർപ്പുളശ്ശേരി ഉപജില്ലയിൽ വിരമിക്കുന്ന അധ്യാപകർക്ക് വെള്ളിനേഴി ഗ്രാമ പഞ്ചായത്ത് ഹാളിൽ വച്ച് യാത്രയയപ്പ് നൽകി
കെഎസ്ടിഎ ചെർപ്പുളശ്ശേരി ഉപജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈ വർഷം സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പ് സമ്മേളനം നടന്നു. വെള്ളിനേഴി ഗ്രാമ പഞ്ചായത്ത് ഹാളിലാണ് പരിപാടി നടന്നത്. പി. മമ്മിക്കുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വച്ച് കമ്പ്യൂട്ടർ സാങ്കേതിക വിദ്യയിൽ ഡോക്ടറേറ്റ് നേടിയ കെഎസ്ടിഎ വെള്ളിനേഴി ബ്രാഞ്ച് സെക്രട്ടറി ആർ ശ്രീജിത്തിനെ അനുമോദിച്ചു.