ഒറ്റപ്പാലം: ചെർപ്പുളശ്ശേരി നന്മ സാംസ്കാരിക കേന്ദ്രവും ടൗൺക്ലബും സംയുക്തമായി നന്മയിൽവച്ച് ഇഫ്താർസംഗമം നടത്തി, എംഎൽഎ ഉദ്ഘാടനം ചെയ്തു
ചെർപ്പുളശ്ശേരി നന്മ സാംസ്കാരിക കേന്ദ്രവും ടൗൺ ക്ലബും സംയുക്തമായി നന്മയിൽവച്ച് ഇഫ്താർ സംഗമം നടത്തി. പി.മമ്മിക്കുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. നന്മ വൈസ് ചെയർമാൻ കെ. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. വീരാപ്പു അൻസാരി ഇഫ്താർ സന്ദേശം നൽകി. കൗൺസിലർ പി അബ്ദുൽ ഗഫൂർ, നന്മ സെക്രട്ടറി എകെ രാജഗോപാലൻ, മുഹമ്മദലി മാട്ടറ എന്നിവർ സംസാരിച്ചു.