പയ്യന്നൂർ: പയ്യന്നൂർ പെരുമ്പ പുഴയിൽ ഫയർഫോഴ്സിന്റെ ഡിങ്കി തുഴച്ചിൽ പരിശീലനം
പയ്യന്നൂർ ഫയർ സ്റ്റേഷന്റെ നേതൃത്വത്തിൽ പെരുമ്പ പുഴയിൽ ഡിങ്കി തുഴച്ചിൽ പരിശീലനം ആരംഭിച്ചു. അടിയന്തര സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനം കൂടുതൽ വേഗത്തിലാക്കാൻ ലക്ഷ്യമിട്ടാണ് പരിശീലനം. ഫയർഫോഴ്സ് ഉദ്യോഗസ്ഥരും സിവിൽ ഡിഫൻസ് അംഗങ്ങളും പരിപാടിയിൽ പങ്കാളികളാകുന്നു.