പയ്യന്നൂർ: സി വി ധനരാജിന്റെ കുടുംബത്തെ സന്ദർശിച്ച് എം വി ഗോവിന്ദൻ; നിയമപോരാട്ടം തുടരുമെന്ന് പ്രഖ്യാപനം
സി വി ധനരാജിന്റെ കൊലപാതകക്കേസിലെ വിധിക്ക് പിന്നാലെ, കുടുംബത്തെ സന്ദർശിച്ച് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മുഴുവൻ പ്രതികളെയും ശിക്ഷിക്കാൻ മേൽക്കോടതിയിൽ അപ്പീൽ നൽകുമെന്നും നിയമപോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.