പയ്യന്നൂർ: പരിയാരം മെഡിക്കൽ കോളേജിന് പുതിയ ആംബുലൻസ്; ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ച് വി ശിവദാസൻ എംപി
കണ്ണൂർ പരിയാരം സർക്കാർ മെഡിക്കൽ കോളേജിന് എംപി ഫണ്ടിൽ നിന്നും അനുവദിച്ച പുതിയ ആംബുലൻസ് ഡോ. വി ശിവദാസൻ എംപി ഫ്ലാഗ് ഓഫ് ചെയ്തു. കല്യാശേരി എംഎൽഎ എം വിജിൻ, മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ. സൈറു ഫിലിപ്പ്, സൂപ്രണ്ട് ഡോ. കെ ടി മാധവൻ തുടങ്ങിയവർ പങ്കെടുത്തു.