ഒറ്റപ്പാലം: വിവിധ ആവശ്യങ്ങളുന്നയിച്ച് എൽ.ജി.എം.എൽ നേതൃത്വത്തിൽ കരിമ്പുഴ പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു
തനത് ഫണ്ട് പിടിച്ചെടുക്കുന്ന സർക്കുലർ പിൻവലിക്കണമെന്നും സർക്കാരിന്റെ അനാസ്ഥ മൂലം ചെലവഴിക്കാൻ സാധിക്കാതെ പോയ മുഴുവൻ തുകയും അടുത്ത വർഷം അധിക തുകയായി അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കരിമ്പുഴ ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ലോക്കൽ ഗവൺമെന്റ് മെമ്പേഴ്സ് ലീഗിന്റെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ നടത്തി. LGML ജില്ലാ വൈസ് പ്രസിഡന്റ് ഉമ്മർ കുന്നത്തിന്റെ അധ്യക്ഷതയിൽ സംസ്ഥാന മുസ്ലിം ലീഗ് പ്രവർത്തക സമിതി അംഗം പി.എ തങ്ങൾ ഉദ്ഘാടനം ചെയ്തു.