പട്ടാമ്പി: എൽഡിഎഫ് പരുതൂർ ലോക്കൽ തിരഞ്ഞെടുപ്പ് കൺവൻഷൻ കൊടിക്കുന്ന് ബാങ്ക് ഓഡിറ്റോറിയത്തിൽ മന്ത്രി എംബി രാജേഷ് ഉദ്ഘാടനം ചെയ്തു
ഇടതുപക്ഷ ജനാധിപത്യമുന്നണി പരുതൂർ ലോക്കൽതല തെരഞ്ഞെടുപ്പ് കൺവെൻഷൻ കൊടിക്കുന്ന് ബാങ്ക് ഓഡിറ്റോറിയത്തിൽ തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു. ഇ.ടി ഹൈദ്രോസ് അധ്യക്ഷനായി. ലോക്കൽ സെക്രട്ടറി പി.കെ ചെല്ലുക്കുട്ടി സ്വാഗതമാശംസിച്ച ചടങ്ങിൽ കെ.പി ശ്രീനിവാസൻ ,വിവിധ രാഷ്ട്രീയ കക്ഷി പ്രതി നിധികളായ സി.കെ മാടമ്പി, ടി സുധാകരൻ, കെ.സി അലി ഇഖ്ബാൽ, വി.പി ഹരിനാരായണൻ, പി സുധീർ എന്നിവർ സംസാരിച്ചു. ഇ.ടി ഹൈദ്രോസ് ചെയർമാനും പി.കെ ചെല്ലുക്കുട്ടി കൺവീനറുമായി 501 അംഗ കമ്മിറ്റി രൂപീകരിച്ചു.