പട്ടാമ്പി: സി പി എം നേതാവായിരുന്ന കെ ടി ഗോപി അനുസ്മരണ യോഗം തൃത്താല സെന്ററിൽ നടന്നു
സി.പി.ഐ.എം ജില്ലാ കമ്മിറ്റിയംഗവും പുരോഗമന കലാസാഹിത്യ സംഘം ജില്ലാ പ്രസിഡൻ്റുമായിരുന്ന കെ.ടി. ഗോപിയുടെ പതിനെട്ടാം ചരമവാർഷിക ദിനം ആചരിച്ചു. സി.പി.ഐ.എംതൃത്താല എരിയ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ജില്ലാ സെക്രട്ടറിയറ്റ് അംഗം പി.മമ്മിക്കുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റിയംഗം പി.ആർ.കുഞ്ഞുണ്ണി അധ്യക്ഷനായി. വി.കെ.ചന്ദ്രൻ, ടി.പി.മുഹമ്മദ്, ടി.പി. കുഞ്ഞുണ്ണി, കെ.പി. ശ്രീനിവാസൻ, എം.കെ. പ്രദീപ്, കെ.പി. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.