പട്ടാമ്പി: എൽ ഡി എഫ് വാടാനംകുറുശ്ശി ലോകൾ കൺവെൻഷൻ വാടാനംകുറുശ്ശി ബാങ്ക് പരിസരത്ത് നടന്നു
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് എൽ.ഡിഎഫ് വാടാനാംകുറുശ്ശി ലോക്കൽ കൺവെൻഷൻ ചേർന്നത്. വാടാനംകുറുശ്ശി സഹകരണ ബാങ്ക് പരിസരത്ത് നടന്ന പരിപാടി CPM സംസ്ഥാന കമ്മിറ്റി അംഗം എൻ എൻ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. പ്രിയ പ്രശാന്ത് അദ്ധ്യക്ഷയായി. മുഹമ്മദ് മുഹ്സിൻ MLA, ടി.കെ.നാരായണദാസ്, NP വിനയകുമാർ, KP അബ്ദുറഹിമാൻ, ജയകൃഷ്ണൻ, വിജയൻ, പ്രശാന്ത്, ടി വി.ഗിരീഷ്, കെ.അശോകൻ, എന്നിവർ സംസാരിച്ചു.