പയ്യന്നൂർ: കെ എസ് ആർ ടി സി യാത്ര: പ്രായമായവർക്ക് സൗജന്യ യാത്ര വേണമെന്ന് ആവശ്യം
കെ എസ് ആർ ടി സി ബസ്സുകളിൽ പ്രായമായവർക്ക് സൗജന്യ യാത്ര അനുവദിക്കണമെന്ന് സീനിയർ സിറ്റിസൺ കോൺഗ്രസ് പയ്യന്നൂർ മുൻസിപ്പൽ കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഗാന്ധി മന്ദിരത്തിൽ നടന്ന യോഗത്തിൽ പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു.