പയ്യന്നൂർ: പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ: ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു
അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി സബ് നാഷണൽ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി ആരംഭിച്ചു. ഇരിട്ടി പയഞ്ചേരി എൽ പി സ്കൂളിൽ മന്ത്രി സണ്ണി ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. ജില്ലയിൽ 1,41,810 കുട്ടികൾക്കാണ് തുള്ളിമരുന്ന് നൽകുന്നത്. ഇതിനായി 1,586 ബൂത്തുകൾ സജ്ജമാക്കിയിട്ടുണ്ട്.