ഒറ്റപ്പാലം: ഒറ്റപ്പാലത്ത് അതിഥി തൊഴിലാളി ബസിനടിയിൽപ്പെട്ട് മരിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു
ഒറ്റപ്പാലം നഗരസഭ ബസ് സ്റ്റാൻഡിൽ തെറ്റായ ദിശയിൽ മത്സരിച്ചോടിയ സ്വകാര്യ ബസിനടിയിൽപ്പെട്ട് അതിഥി തൊഴിലാളി മരിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരെ ഇന്ന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. പാലക്കാട് ഗുരുവായൂർ റൂട്ടിൽ സർവീസ് നടത്തുന്ന നാഷ ട്രാവൽസ് ബസിലെ ഡ്രൈവർക്കെതിരെയാണ് കേസെടുത്തത്. വെസ്റ്റ് ബംഗാൾ ബർദമാൻ ബാന്ദ്മുറ സ്വദേശി അമിനുർ ഷേക്ക് മരിച്ച സംഭവത്തിലാണ് നടപടി. കുറ്റകരമായ നരഹത്യ, അമിത വേഗതയിൽ മനുഷ്യജീവന് അപകടം വരത്തക്ക രീതിയിൽ വാഹനമോടിക്കൽ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസ്.