ഒറ്റപ്പാലം: ഒറ്റപ്പാലം ബസ് സ്റ്റാൻഡിൽ റോങ്ങ് സൈഡിൽ ഓടിയ സ്വകാര്യ ബസ് ഇടിച്ച് ഇതര സംസ്ഥാനക്കാരൻ മരിച്ചു
കൊൽക്കത്ത സ്വദേശിയായ 29കാരൻ അമിനുർ ഷേക്ക് ആണ് മരിച്ചത്. യാർഡിൽ വച്ച് മറ്റൊരു ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമെന്നു സംശയിക്കുന്നു. വൈകിട്ട് ആറോടെയാണ് അപകടം. യാത്രക്കാരനെ ബസ് വലിച്ചിഴച്ച് കൊണ്ടുപോയി. അടിയിൽപ്പെട്ട ഇയാളെ ശ്രമകരമയി പുറത്തെടുത്താണ് സ്വകാര്യ ആശുപത്രിയിലേക്കു മറ്റിയെങ്കിലും രക്ഷിക്കാനായില്ല. ഡ്രൈവർ ബസ് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. ഒറ്റപ്പാലത്ത് കെട്ടിട നിർമാണ ജോലിക്ക് എത്തിയ യുവാവാണ് മരിച്ചത്. മൃതദേഹം സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ.