പാമ്പാടിയിലെ ഇലക്ട്രോണിക്സ് കടയിലാണ് ശനിയാഴ്ച രാവിലെ കാട്ടുപന്നി ആക്രമണം ഉണ്ടായത്. പാതയോരത്തെ വളപ്പിൽ നിന്നും ഓടിവന്ന പന്നി കടയുടെ മുൻവശത്തുള്ള അലമാരയുടെ ഗ്ലാസ് തകർത്തു. തുടർന്ന് കടക്കുള്ളിൽ ഉണ്ടായിരുന്ന ടി.വി ഉൾപ്പടെയുള്ളവ നശിപ്പിപ്പിക്കുകയും ചെയ്തു. കടയുടമ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.