പയ്യന്നൂർ: മാതമംഗലത്ത് വീട്ടമ്മയുടെ സ്വർണ്ണമാല കവർന്നു; സ്കൂട്ടറിൽ ലിഫ്റ്റ് നൽകി കവർച്ച
മാതമംഗലത്തേക്ക് പോകാൻ സ്കൂട്ടറിൽ ലിഫ്റ്റ് ചോദിച്ചു വന്നയാൾ വീട്ടമ്മയുടെ ഒന്നര പവൻ സ്വർണ്ണമാല കവർന്നു. പാണപ്പുഴ സ്കൂളിന് സമീപത്തെ ആളൊഴിഞ്ഞ വഴിയിൽ വെച്ചാണ് സംഭവം. പരിയാരം പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം തുടങ്ങി.