പയ്യന്നൂർ: തുല്യതാ പരീക്ഷയിൽ ഫുൾ എ പ്ലസ്; നിയമപഠനത്തിന് ചേർന്ന രമ ടീച്ചർക്ക് ആദരം
കണ്ണൂർ ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച ഹയർ സെക്കൻഡറി തുല്യതാ വിജയോത്സവത്തിൽ, തുല്യതാ പരീക്ഷയിൽ ഫുൾ എ പ്ലസ് നേടി എറണാകുളം ലോ കോളേജിൽ നിയമപഠനത്തിന് ചേർന്ന രമ ടീച്ചറെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ ആദരിച്ചു. സാക്ഷരതാ മിഷൻ ഡയറക്ടർ ഡോ. അഹമ്മദുൾ കബീർ എ.പി പങ്കെടുത്തു.