പയ്യന്നൂർ: എ.വി. ദിനേശ് മെമ്മോറിയൽ സയൻസ് ക്വിസ്: തളിപ്പറമ്പ് ടാഗോർ വിദ്യാനികേതൻ ജേതാക്കൾ
എ.വി. ദിനേശ് മെമ്മോറിയൽ മൂന്നാമത് ജില്ലാതല ഹയർ സെക്കൻഡറി സയൻസ് ക്വിസിൽ തളിപ്പറമ്പ് ടാഗോർ വിദ്യാനികേതൻ ഒന്നാം സ്ഥാനം നേടി. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നിന്നുള്ള 21 ടീമുകൾ പങ്കെടുത്ത മത്സരത്തിൽ കരിവെള്ളൂർ എ.വി. സ്മാരക ജി.എച്ച്.എസ്.എസ് രണ്ടാം സ്ഥാനവും വെള്ളൂർ ജി.എച്ച്.എസ്.എസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.