പയ്യന്നൂർ: കണ്ണൂരിൽ 'ഒരു വിദ്യാലയത്തിൽ ഒരു കല' പദ്ധതിക്ക് തുടക്കമായി
കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെയും പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും നേതൃത്വത്തിൽ കുട്ടികളിലെ കലാപരമായ കഴിവുകൾ വളർത്തുന്നതിനായി നടപ്പാക്കുന്ന 'ഒരു വിദ്യാലയത്തിൽ ഒരു കല' പദ്ധതിക്ക് തുടക്കമായി. പാപ്പിനിശ്ശേരി ഇഎംഎസ് ഹയർസെക്കൻഡറി സ്കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം നിർവഹിച്ചു.