പയ്യന്നൂർ: കണ്ണൂർ വാരിയേഴ്സ് എഫ്സിയിലേക്ക് അബ്ദു റഹീം; പുതിയ കരാറുമായി മലയാളി താരം
മലയാളി ഫുട്ബോൾ താരം അബ്ദു റഹീം കണ്ണൂർ വാരിയേഴ്സ് എഫ്സിയിൽ ചേർന്നു. സന്തോഷ് ട്രോഫി, ദേശീയ ഗെയിംസ്, കേരള പ്രീമിയർ ലീഗ് എന്നിവയിലെ മികച്ച പ്രകടനങ്ങൾക്ക് ശേഷമാണ് 26 കാരനായ താരം പുതിയ ടീമിലെത്തുന്നത്.