പയ്യന്നൂർ: പയ്യന്നൂർ 36ാം വാർഡിൽ ഇനി എല്ലാ ദിവസവും ശുചീകരണം; പുതിയ പദ്ധതിക്ക് തുടക്കം
പയ്യന്നൂർ നഗരസഭയിലെ 36ാം വാർഡിൽ ദിവസേനയുള്ള ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. 'ക്ലീൻ ആൻഡ് ബ്യൂട്ടി' പദ്ധതിയുടെ ഭാഗമായി രാവിലെ ഒരു മണിക്കൂർ നീളുന്ന ശുചീകരണമാണ് നടത്തുന്നത്. ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ വി.പി. മോഹനൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു.