പയ്യന്നൂർ: കരിവെള്ളൂർ കൂത്തുത്സവം: മത്തവിലാസം കൂത്തിന് ശൂലമൊരുക്കി വലിയവീട് തറവാട്ടുകാർ
കരിവെള്ളൂർ ശിവക്ഷേത്രത്തിലെ കൂത്തുത്സവത്തിന്റെ ഭാഗമായി മത്തവിലാസം കൂത്തിന് ആവശ്യമായ ശൂലങ്ങൾ നിർമിക്കുന്നത് ഓണക്കുന്ന് തോട്ടിച്ചാലിലെ വലിയവീട് തറവാട്ടുകാരാണ്. മംഗലപ്പാല മരം ഉപയോഗിച്ച് വ്രതശുദ്ധിയോടെയാണ് ഇവർ ശൂലങ്ങൾ നിർമിക്കുന്നത്.