പയ്യന്നൂർ: കണ്ണൂരില്‍ ഓട്ടോറിക്ഷാ പരിശോധന കര്‍ശനമാക്കി; ഇന്നലെ മാത്രം ചുമത്തിയത് 37500 രൂപ പിഴ
കണ്ണൂര്‍ കോര്പ്പറേഷന് പരിധിയില്‍ നിയമവിരുദ്ധമായി സര്‍വീസ് നടത്തുന്ന ഓട്ടോറിക്ഷകള്‍ക്കെതിരെ ആര്.ടി.ഒയുടെ കര്‍ശന നടപടി. ഇന്നലെ മാത്രം 11 വാഹനങ്ങളില്‍ നിന്നായി 37,500 രൂപ പിഴ ഈടാക്കി. പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.