പയ്യന്നൂർ: പരിയാരം നഴ്സിംഗ് കോളേജിന് പുതിയ ബസ്; ഫ്ലാഗ് ഓഫ് കർമ്മം നിർവ്വഹിച്ച് എം. വിജിൻ
പരിയാരം ഗവൺമെന്റ് നഴ്സിംഗ് കോളേജിനായി എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ ചെലവഴിച്ച് വാങ്ങിയ ബസ് എം. വിജിൻ എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു. വിവിധ ജനപ്രതിനിധികളും കോളേജ് അധികൃതരും ചടങ്ങിൽ പങ്കെടുത്തു.