വർക്കല: ചിറയിൻകീഴ് എംഡിഎംഎ കേസ്: പ്രധാന പ്രതി പിടിയിൽ
ചിറയിൻകീഴിൽ രണ്ടരക്കോടി രൂപയുടെ എംഡിഎംഎ പിടിച്ചെടുത്ത സംഭവത്തിൽ പ്രധാന പ്രതി നിസാർ അറസ്റ്റിൽ. ഒമാനിൽ നിന്ന് ലഹരിമരുന്ന് കടത്തി മുഹമ്മദ് ഷാഫിക്ക് കൈമാറിയത് ഇയാളാണെന്ന് പോലീസ് കണ്ടെത്തി. ഡാൻസാഫ് സംഘമാണ് പ്രതിയെ പിടികൂടിയത്.