കാട്ടാകട: ESA കരട് വിജ്ഞാപനം: തിരുവനന്തപുരം, കൊല്ലം മലയോര മേഖലകളിൽ ഇന്ന് ഹർത്താൽ
പരിസ്ഥിതിലോല മേഖല കരട് വിജ്ഞാപനത്തിൽ നിന്ന് ജനവാസമേഖലകളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ മലയോര മേഖലകളിൽ ഇന്ന് ഹർത്താൽ. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് സമരം. അത്യാവശ്യ സർവീസുകളെ ഒഴിവാക്കി.