കാട്ടാകട: മദ്യപിച്ച് വാഹനം ഓടിച്ച് അപകടം; എക്സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ
തിരുവനന്തപുരത്ത് മദ്യപിച്ച് കാറോടിച്ച് അപകടമുണ്ടാക്കിയ നെയ്യാർഡാം ചെക്പോസ്റ്റിലെ പ്രിവന്റീവ് ഓഫീസർ ആർ ഷിജുവിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഒക്ടോബർ 24-ന് കാട്ടാക്കടയിലായിരുന്നു സംഭവം.