തിരുവനന്തപുരം: ഓൺലൈൻ ടാക്സി ഡ്രൈവർമാരുടെ പ്രശ്നങ്ങൾ: പരിഹാരത്തിന് സർക്കാർ നടപടി
സംസ്ഥാനത്തെ ഓൺലൈൻ ടാക്സി ഡ്രൈവർമാരുടെ വേതന പ്രശ്നങ്ങൾക്കും തൊഴിൽ പ്രതിസന്ധികൾക്കും പരിഹാരം കാണാൻ സർക്കാർ നടപടി തുടങ്ങുന്നു. മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡ്രൈവർമാരുടെ വിവിധ ആവശ്യങ്ങൾ പരിഗണിക്കുമെന്ന് ഉറപ്പുനൽകി. തുടർനടപടികൾക്കായി കമ്പനി പ്രതിനിധികളുമായി ചർച്ചകൾ നടത്തും.