തിരുവനന്തപുരം: ഓപ്പറേഷൻ തെളിമ 2.0: 32 സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കി, 568 ലിറ്റർ എണ്ണ നശിപ്പിച്ചു
സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ ഓപ്പറേഷൻ തെളിമ 2.0 പരിശോധനയിൽ 568 ലിറ്റർ പാചക എണ്ണയും 7,000 പലഹാരങ്ങളും നശിപ്പിച്ചു. 160 യൂണിറ്റുകളിൽ നടത്തിയ പരിശോധനയിൽ 32 സ്ഥാപനങ്ങളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. നിയമലംഘനം നടത്തിയ സ്ഥാപനങ്ങൾക്കെതിരെ പിഴയും തുടർനടപടികളും ഉണ്ടാകും.