പട്ടാമ്പി: തൃത്താല കുമ്പിടിയിൽ നിയന്ത്രണംവിട്ട ലോറി പാലത്തിന്റെ കൈവരിയിൽ തങ്ങി നിന്നു
തൃത്താല കുമ്പിടിയിൽ നിയന്ത്രണം വിട്ട ലോറി പാലത്തിന്റെ കൈവരിയിൽ തങ്ങി നിന്നു. ഇതോടെ വൻ ദുരന്തം ഒഴിവായി. പാലക്കാട് ജില്ലാ അതിർത്തിയായ കുമ്പിടി കരിയാംപാട്ട് പാലത്തിലാണ് ലോറി അപകടത്തിൽപെട്ടത്. ഇവിടെ 15 അടിയോളം താഴ്ചയുണ്ട്. പാലത്തിന്റെ കൈവരിയിൽ ഇടിച്ച ലോറി കൈവരിയിൽ തന്നെ തങ്ങി നിന്നതിനാൽ വലിയ അപകടം ഒഴിവായി. നിറയെ ലോഡുമായി പോകുമ്പോഴാണ് അപകടം.