പട്ടാമ്പി: താലൂക്കിൽ ആന്റി ഡിഫെയ്‌സ്‌മെന്റ് സ്ക്വാഡിനെ ജില്ലാ കളക്ടർ നിയോഗിച്ചു
ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചെലവ് നിരീക്ഷണ സമിതി പട്ടാമ്പി നിയോജകമണ്ഡലത്തിലേക്ക് ആന്റി ഡിഫെയ്‌സ്‌മെന്റ് സ്‌ക്വാഡിനെ നിയോഗിച്ചു. പട്ടാമ്പി നിയോജകമണ്ഡലം സ്‌ക്വാഡിലെ ഒറ്റപ്പാലം ലാന്‍ഡ് ട്രിബ്യൂണല്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ സി.കെ പ്രേംരാജിന് പകരം ഡെപ്യൂട്ടി കമ്മിഷണര്‍ ഓഫീസ് അസിസ്റ്റന്റ് ഇന്റലിജന്‍സ് ഓഫീസര്‍ പി.കെ സുദര്‍ശനെ നിയോഗിച്ചതായി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയും ജില്ലാ കളക്ടറുമായ ഡോ. എസ്. ചിത്ര അറിയിച്ചു.