പട്ടാമ്പി: ചന്ദന കടത്ത് കേസിലെ പ്രതികളുമായി മരുതൂർ പൂവക്കോട് വനമേഖലയിൽ തെളിവെടുപ്പ് നടത്തി
മരുതൂർ പൂവക്കോട് വനമേഖലയിൽ നിന്ന് ചന്ദനം കടത്തിയ കേസിലെ പ്രതികളുമായി വനം വകുപ്പ് ഉദ്യോഗസ്ഥർ തെളിവെടുപ്പ് നടത്തി. കഴിഞ്ഞ 13ന് വാണിയംകുളം പാവുകോണത്ത് ആക്രികടയുടെ മറവിൽ നടന്ന ചന്ദന കടത്ത് കേസിലും ക്വാറിയിൽനിന്ന് ചന്ദനമരം മുറിച്ചുകടത്തിയ കേസിലും പിടിയിലായ പ്രതികളായ മൂവർ സംഘം തന്നെയാണ് പൂവക്കോട് വനമേഖലയിൽ നിന്ന് ചന്ദനം മുറിച്ച് കടത്തിയതെന്ന് വനം വകുപ്പ് കണ്ടെത്തി. വാടാനാംകുറുശ്ശി പുതുക്കാട്ടിൽ ഹസൻ , ക്വാറിയിൽനിന്നും ചന്ദനമരം മുറിച്ചുകടത്തിയ അഷ്ടത്തുമന കോളനിയിലെ ധനേഷ് , മൂലയിൽത്തൊടി രാധാകൃഷ്ണൻ എന്നിവരാണ്