പട്ടാമ്പി: ഷൊർണൂരിൽ നിന്ന് കഞ്ചാവും മെത്താഫിറ്റമിനുമായി പിടികൂടിയ പ്രതിയെ പട്ടാമ്പി കോടതി റിമാൻഡ് ചെയ്തു
എക്‌സൈസും പോലീസും നടത്തിയ പരിശോധനയിൽ വാടാനംകുറുശ്ശി പരുത്തിപ്രയിൽ വീട്ടിൽ സൂക്ഷിച്ച 5 കിലോ കഞ്ചാവും മെത്താഫിറ്റമിനും പിടികൂടിയ സംഭവത്തിൽ പ്രതിയായ പരുത്തിപ്ര സ്വദേശി മേലെപുരക്കൽ ബാബുരാജിനെ പട്ടാമ്പി കോടതി റിമാൻഡ് ചെയ്തു. സംസ്ഥാന എക്‌സൈസ് സ്ക്വാഡ് മേധാവി അനിൽകുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പട്ടാമ്പി എക്‌സൈസ് റേഞ്ച് ഓഫീസിൽ കേസ് രജിസ്റ്റർ ചെയ്തു.