പയ്യന്നൂർ: കണ്ണൂരിലെ പെട്രോൾ പമ്പുകളിൽ മിന്നൽ പരിശോധന; എഥനോൾ അമിതമായി ചേർക്കുന്നുണ്ടോ?
പെട്രോളിൽ എഥനോളിന്റെ അളവ് പരിശോധിക്കാൻ കണ്ണൂരിലെ പെട്രോൾ പമ്പുകളിൽ സിവില്‍ സപ്ലൈസ് വകുപ്പ് മിന്നൽ പരിശോധന നടത്തി. ബിപിസിഎൽ, ഐഒസി പമ്പുകളിൽ നിന്നും ഇന്ധന സാമ്പിളുകൾ ശേഖരിച്ചു. കർണാടകയിലെ റിപ്പോർട്ടുകളെത്തുടർന്നാണ് പരിശോധന.