ഒറ്റപ്പാലം: കോട്ടപ്പുറം തിരുവളയനാട് കാവിന് സമീപം വാഹന അപകടത്തിൽ ഒരാൾ മരിച്ചു
കരിമ്പുഴ കോട്ടപ്പുറം തിരുവളയനാട് കാവിനു സമീപം പുലർച്ചെ ഒരുമണിയോടുകൂടി ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കോട്ടോപ്പാടം സ്വദേശി മരണപ്പെട്ടു. കോട്ടോപ്പാടം കൊടുവാളിപ്പുറം സ്വദേശി സുനീർ (30) ആണ് മരണപ്പെട്ടത്. ജോലിസ്ഥലമായ എറണാകുളത്തുനിന്നും വീട്ടിലേക്കുള്ള യാത്രാമദ്ധ്യേയാണ് അപകടം സംഭവിച്ചത്.