ഒറ്റപ്പാലം: ഒറ്റപ്പാലത്ത് സ്വർണം കവർന്ന മോഷ്ടാവ് ഉപയോഗിച്ച സ്കൂട്ടർ ഷൊർണൂരിൽ നിന്ന് കണ്ടെത്തി
നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസിന്റെ അന്വേഷണം. വിവിധ പ്രദേശങ്ങളിലായി അൻപതോളം ക്യാമറകൾ പൊലീസ് പരിശോധിച്ചു. ജ്വല്ലറിയിൽ നിന്നു മിന്നൽ വേഗത്തിൽ മാല കൈക്കലാക്കിയ മോഷ്ടാവ് സ്‌കൂട്ടറിൽ രക്ഷപ്പെട്ടത് മായന്നൂർ പാലം കടന്നു തൃശൂർ ജില്ലയിലേക്കാണെന്നു നിരീക്ഷണ ക്യാമറകളിൽ നിന്നു വ്യക്തമായിരുന്നു. ഹെൽമറ്റ് ധരിച്ചിരുന്നതിനാൽ ഇപ്പോഴും ആളെ തിരിച്ചറിഞ്ഞിട്ടില്ല. ചൊവ്വാഴ്ച പട്ടാപ്പകലാണ് ഒറ്റപ്പാലം ടിബി റോഡിലെ ജ്വല്ലറിയിൽ നിന്നു ഒരുപവനും ഒരുഗ്രാമും തൂക്കമുള്ള സ്വർണമാല കൈക്കലാക്കി രക്ഷപ്പെട്ടത്.