ഒറ്റപ്പാലം: ചെർപ്പുളശ്ശേരി വീട്ടിക്കാടിൽ നിന്നും ചന്ദനമരം കടത്താൻ ശ്രമം, കുളപ്പുള്ളി സ്വദേശികളെ വനം വകുപ്പ് പിടികൂടി
കുളപ്പുള്ളി കണയം ചെമ്മക്കുന്ന് വീട്ടിൽ വിഷ്ണുദാസ്(26), കുളപ്പുള്ളി പുൽകുന്നിമഠത്തിൽ അഭിലാഷ്(27), കുളപ്പുള്ളി പുൽകുന്നി മഠത്തിൽ രാജേഷ്(38) എന്നിവരാണു പിടിയിലായത്. ഇവരിൽ നിന്ന് എട്ടര കിലോ ചന്ദനം പിടിച്ചെടുത്തു. ചെർപ്പുളശ്ശേരി തൂത വീട്ടിക്കാട് ഭാഗത്തു നിന്നു മുറിച്ച ചന്ദനം വിഷ്ണുദാസും അഭിലാഷും ചേർന്നു രാജേഷിനു വിൽക്കാനുള്ള ശ്രമത്തിനിടെയാണ് അറസ്റ്റ്. തിരുവനന്തപുരത്തെ ഫോറസ്റ്റ് ഫ്‌ലൈയിങ് സ്‌ക്വാഡിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധനയും നടപടിയും.