ഒറ്റപ്പാലം: വൈദ്യുതീകരണം പൂർത്തിയായ ഷൊർണൂർ നിലമ്പൂർ റെയിൽ പാതയിൽ ഇലക്ട്രിക് ട്രെയിൻ കന്നിയോട്ടം നടത്തി
വൈദ്യുതീകരണം പൂർത്തിയായ ഷൊർണൂർ നിലമ്പൂർ റെയിൽ പാതയിൽ ഇലക്ട്രിക് ട്രെയിൻ കന്നിയോട്ടം നടത്തി. റെയിൽവേ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടത്തിയ പരീക്ഷണ ഓട്ടമാണ് വിജയകരമായി പൂർത്തീകരിച്ചു. നിലമ്പൂരിൽ നിന്ന് ഷൊർണൂർ വരെയായിരുന്നു ട്രെയിന്റെ വേഗത പരിശോധിച്ചുള്ള പരീക്ഷണ ഓട്ടം നടത്തിയത്.