പട്ടാമ്പി: തിരുമിറ്റക്കോട് പ്രദേശത്ത് തെരുവുനായ ആക്രമണത്തിൽ ആറു പേർക്ക് കടിയേറ്റു
തിരുമിറ്റക്കോട് കിഴക്കേ ചാത്തനൂർ, പെരിങ്കന്നൂർ, മതുപ്പുള്ളി, അകിലാണം, കറുകപുത്തൂർ, പെരിങ്ങോട് തുടങ്ങിയ പ്രദേശത്താണ് തെരുവ് നായ്ക്കളുടെ ആക്രമണം ഉണ്ടായത്. വിവിധ ഇടങ്ങളിലായി ആറു പേർക്ക് കടിയേറ്റു. രണ്ടു നായ്ക്കളാണ് അക്രമം നടത്തിയത്. മതുപ്പുള്ളിയിൽ ആക്രമണം നടത്തിയ നായയ്ക്ക് പേവിഷബാധയുള്ളതായി നാട്ടുകാർ പറയുന്നു. പാടശേഖരങ്ങളിൽ മേയാൻ വിട്ടിരുന്ന കന്നുകാലികളെ തെരുവുനായ്ക്കൾ ആക്രമിച്ചതായും പ്രദേശവാസികൾ പറയുന്നുണ്ട്.