പട്ടാമ്പി: റേഷൻ കാർഡ് മസ്റ്ററിങ് അവതാളത്തിലായതോടെ പുതിയറോഡ് നെടുമ്പ്രക്കാട് റേഷൻ കടയിൽ പ്രതിഷേധം
വെള്ളിയാഴ്ച ആരംഭിക്കാനിരുന്ന മുൻഗണനാ കാർഡുകളുടെ മസ്റ്ററിങ്ങ് ആണ് സെർവർ തകരാർ കാരണം മുടങ്ങിയത്. രാവിലെ എട്ടുമുതൽ രാത്രി ഏഴുവരെ ക്യാമ്പ് നടത്തുമെന്ന അറിയിപ്പിന തുടർന്ന് റേഷൻകാർഡും ആധാർകാർഡുമായി മസ്റ്ററിങ്ങിനെത്തിയ നിരവധി ജനങ്ങൾ ഇതോടെ പ്രതിസന്ധിയിലായി. വ്യക്തമായ അറിയിപ്പ് ലഭിക്കാത്തതിനെ തുടർന്ന് മണിക്കൂറോളം കാത്തുനിൽക്കേണ്ട അവസ്ഥയിലായിരുന്നു ജനങ്ങൾ. ചിലയിടങ്ങളിൽ വ്യാപക പ്രതിഷേധവും ഉയർന്നു. പുതിയ റോഡ് നെടുമ്പ്രക്കാട് റേഷൻ കടയിലെത്തിയ വയോധികർക്ക് ക്ഷീണവും തലചുറ്റലും അനുഭവപ്പെട്ടു.